പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും.
പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈമിലൂടെ ഓണം റിലീസ് ആയാണ് ചിത്രം എത്തുക. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. മോഹന്‍ലാല്‍ നായകനാവുന്ന പ്രിയദര്‍ശന്റെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍’ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നതിന്റെ തലേദിവസമാണ് പൃഥ്വിരാജ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രമാണിത്. മെയ് 13ന് റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ തിയറ്ററുകള്‍ അടച്ചിട്ട സാഹചര്യത്തില്‍ നിര്‍മ്മാതാവ് തീരുമാനം മാറ്റുകയായിരുന്നു.