Off-road Movie’s

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ‘കുരുതി’ ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്തും.

‘ചുരുളി’ ഇനി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷന്‍, ഇതുവരെ കണ്ട സിനിമയായിരിക്കില്ലെന്ന് വിനയ് ഫോര്‍ട്ട് ഒടിടിയാണോ തിയറ്ററാണോ ചുരുളി വരുന്നത് എന്നറിയില്ല.

‘ചുരുളി’ ഇനി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷന്‍, ഇതുവരെ കണ്ട സിനിമയായിരിക്കില്ലെന്ന് വിനയ് ഫോര്‍ട്ട് ഒടിടിയാണോ തിയറ്ററാണോ ചുരുളി വരുന്നത് എന്നറിയില്ല. ചുരുളിയില്‍ ലീഡ് റോളാണ്. സിനിമയെക്കുറിച്ച് ഗംഭീര പ്രതീക്ഷയാണ് ഉള്ളത്. ലിജോ പെല്ലിശേരിയുടെ പടത്തിലെ നായകനായി അഭിനയിച്ചു എന്നത് എന്റെ ഫിലിമോഗ്രഫിയിലെ പ്രധാനപ്പെട്ട ഒന്നായിരിക്കും. ഫിലിം ഫെസ്റ്റിവലിന് തന്നെ ചുരുളിയുടെ രണ്ട് എഡിറ്റ് ഉണ്ടായിരുന്നു. പുതുതായി ഇനിയൊരു പ്ലാറ്റ്‌ഫോമിലേക്ക് ചുരുളി വരുന്നത് പുതിയ എഡിറ്റ് വേര്‍ഷനാണ്. ഇതുവരെ കണ്ട ചുരുളിയായിരിക്കില്ല ഇനി വരുന്നത്. ലൈഫ് ലോംഗ് ആ സിനിമയുടെ പുതിയ പതിപ്പുണ്ടാക്കാനുള്ള ഫ്രീഡം അദ്ദേഹത്തിനുണ്ടെന്നാണ് ലിജോ ചേട്ടന്‍ പറയുന്നത്. ഭയങ്കര ജീനിയസാണ് ലിജോ ചേട്ടന്‍.വിനോയ് തോമസിന്റെ കഥയെ ആധാരമാക്കിയാണ് ചുരുളി. എസ് ഹരീഷാണ് തിരക്കഥ. മധു നീലകണ്ഠനാണ് ക്യാമറ.മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ തേടി ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും ഏറെ പ്രത്യേകതയുള്ള സ്ഥലത്തേക്ക് എത്തുന്നതാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. ലിജോ പെല്ലിശേരിസ് മുവീ മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് നിര്‍മ്മാണം.ഭൂരിഭാഗം രംഗങ്ങളും കാട്ടിനകത്ത് ചിത്രീകരിക്കപ്പെട്ട ചിത്രവുമാണ് ചുരുളി.വിനയ് ഫോര്‍ട്ടും ചെമ്പന്‍ വിനോദ് ജോസുംകേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ജോജു ജോര്‍ജ്ജ്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് താരങ്ങള്‍

ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ പേര് പ്രഖ്യാപിച്ചു. മാരൻ എന്ന് പേരിട്ട സിനിമയുടെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. ധനുഷ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്. കാര്‍ത്തിക് നരേനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ധനുഷിന്റെജന്മദിനത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കാര്‍ത്തിക് നരേന്റെ ചിത്രത്തില്‍ ആദ്യമായാണ് ധനുഷ് നായകനാകുന്നത്. കാര്‍ത്തിക് നരേൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. മലയാളി താരം മാളവിക മോഹനൻ ആണ് ചിത്രത്തിലെ നായിക.സത്യ ജ്യോതി ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.ജി വി പ്രകാശ്‍കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Design a site like this with WordPress.com
Get started